തൊടുപുഴയില്‍ മൊബൈല്‍ ഷോപ്പ് ഉടമയും എസ്ഐയും അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ പുറത്ത്. തൊടുപുഴയിലെ മൊബൈല്‍ഷോപ്പിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തായത്. തൊടുപുഴയിലെ കടയില്‍ മൊബൈല്‍ റിചാര്‍ജ് ചെയ്യുവാനെത്തിയപ്പോള് കടയുടമ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആദ്യപരാതി. എന്നാല്‍ കടയിലെ സിസിടിവിയില്‍ നിന്ന് കടയുടമയുമായി തര്‍ക്കിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്. കടയുടമ മര്‍ദ്ദിച്ചുവെന്ന ആരോപണം തളളികളയുകയാണെന്ന് മര്‍ച്ചന്റ് അസോസിയേഷന് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും യുവതിയുടെ പരാതി കളളമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളില്‍ യുവതിയുടെ ഭര്‍ത്താവ് കടയുടമയുമായി തര്‍ക്കിക്കുന്നതാണ് കാണാനാകുക.
കടയുടമയുമായുള്ള തര്‍ക്കം പോലീസ് സ്റ്റേഷനിലേക്കെത്തിയപ്പോള്‍ എസ്ഐ അസഭ്യം പറഞ്ഞു എന്നാണ് വീട്ടമ്മ തുടര്‍ന്ന് ഉന്നയിച്ച ആരോപണം. ഈ ആരോപണവും തെറ്റാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഭര്‍ത്താവിനെ മര്‍ദിച്ചിട്ടില്ലെന്നുമാണ് എസ്ഐ നല്കിയ വിശദീകരണം. സ്റ്റേഷനില്‍ കയറി എസ്ഐ ബഹളം വെയ്ക്കുകയായിരുന്നു എന്നും എസ്ഐ പ്രതികരിച്ചു. എന്നാല്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കടയിലെ വീഡിയോ ദൃശ്യങ്ങള്‍ ഇതാണ്…