വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധ്യപ്രദേശിലെ ട്രാഫിക് പോലീസുകാരന് വൃക്ക വാഗ്ദാനം ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് തന്റെ വൃക്കകള്‍ തകരാറിലായതായി സുഷമ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വിറ്റര്‍ സന്ദേശം കണ്ടതോടെയാണ് വൃക്ക ദാനം ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്ന് ട്രാഫിക് കോണ്‍സ്റ്റബിളായ ഗൗരവ് സിംഗ് ഡാംഗി പറഞ്ഞു.
തന്റെ വൃക്ക വൈദ്യപരിശോധനകള്‍ക്കു ശേഷം സുഷമയ്ക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയാല്‍ സന്തോഷത്തോടെ താന്‍ വൃക്ക ദാനം ചെയ്യുമെന്നാണ് ഈ 26കാരന് പറയുന്നത്.തികാംഗര്‍ ജില്ലയിലെ തിഹാര്കാ ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷ
മായി ഇയാള്‍ ട്രാഫിക് പോലീസായി സേവനമനുഷ്ഠിച്ചു വരുന്നു.
എന്താണ് വൃക്ക ദാനം ചെയ്യാന്‍ കാരണമെന്നു ചോദിച്ചാല്‍ ഇയാളുടെ മറുപടി ഇങ്ങനെ ” അവരുടെ പ്രവൃത്തികള്‍ എന്നില്‍ മതിപ്പുണ്ടാക്കി. അവര്‍ നമ്മുടെ വിദേശകാര്യമന്ത്രിയും നല്ലൊരു നേതാവുമാണ്. അതു കൊണ്ട് എന്റെ വൃക്കകള്‍ അവര്‍ക്കു ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.”ട്വിറ്ററിലാണ് ഗൗരവ് സിംഗ് ഇക്കാര്യം പറഞ്ഞത്. സുഷമയുടെ രോഗവിവരം അറിഞ്ഞ് എയിംസിലേക്ക് ആളുകളുടെ ഒഴുക്കാണ് ഇപ്പോള്‍. ആളുകളുടെ സ്നേഹം തന്റെ ഹൃദയത്തില്‍ സന്തോഷം നിറയക്കുന്നുവെന്ന് സുഷമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.