വിഴിഞ്ഞം: ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ വീട്ടമ്മ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ലൈഫ് ഗാര്‍ഡുമാര്‍ ഇവരെ രക്ഷപ്പെടുത്തി. ബാലരാമപുരം സ്വദേശിനി കാഞ്ചന (56) ആണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ കോവളം ഹവ്വാ ബീച്ചില്‍ കടലില്‍ ചാടിയത്. ഒരു മണിക്കൂറോളം മണല്‍പ്പരപ്പില്‍ ഇരുന്ന വീട്ടമ്മ പെട്ടെന്ന് തിരയിലേക്ക് ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ പിന്തിരിപ്പിക്കാന് ശ്രമം നടത്തി. എന്നാല്‍ മരിക്കാന്‍ വന്നതാണെന്ന് വിളിച്ച് പറഞ്ഞ് ആഴത്തിലേക്കു പോയ കാഞ്ചനയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടര്‍ന്ന് കോവളം പോലീസ് എത്തി ആംബുലന്‍സില്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Related posts
യുപിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി
ലക്നോ: ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ റെയില്‍വേ സ്റ്റേഷനു സമീപം ചരക്കു ട്രെയിൻ പാളം തെറ്റി. കല്‍ക്കരിയുമായി വന്ന ട്രെയിനാണു പാളം തെറ്റിയത്. ട്രെയി...കാഷ്മീരിലെ മൂന്നു മുതിർന്ന ബിജെപി നേതാക്കൾ പുറത്ത്
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിനു മൂന്നു മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി....ദേശീയ അവാർഡ് ജേതാവായ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്
ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി...