ഒരു മുഴം നീട്ടി എറിയുക എന്നു കേട്ടിട്ടില്ലേ. മുംബൈ സ്വദേശിയായ അഭിഷന്ത് പന്ത് ആണ് കാശില്ലാതെയും ഈ ലോകത്ത് ജിവിക്കാം എന്ന് തെളിയിച്ചിരിക്കുന്നത്. ഏകദേശം 200 ദിവസമായി ഒരു ചില്ലിക്കാശ് കൈയില്‍ കരുതാതെയാണ് ഈ 35കാരന് ജീവിക്കുന്നത്. ഫൈന്‍ടെക് പ്രഫഷണല്‍ ആണ് അഭിഷന്ത്്. അതായത് പുതിയ പുതിയ ആപ്പുകള്‍ വികസിപ്പിക്കുന്ന ആള്. എന്തിടപാടു നടത്തിയാലും കാശിന് പകരം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ് അഭിഷന്ത് പണം അടയ്ക്കുന്നത്. തട്ടുകടകളില്‍ മുതല്‍ മാളുകളില്‍ വരെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുഎസ്എസ്ടി എന്നിവയിലൂടെയാണ് അഭിഷന്ത് തന്റെ പണമിടപാടുകള്‍ മുഴുവന്‍ നടത്തുന്നത്.
ഒരിക്കല്‍ വെറുമൊരു ചായ കുടിച്ചതിനുശേഷം അഭിഷന്ത് കാര്‍ഡ് കാണിച്ചപ്പോള്‍ കടക്കാരന് ആദ്യം പകച്ചുപോയി. പിന്നെ അഭിഷന്തുമായി കുറേ നേരം തര്‍ക്കിക്കുകയും ചെയ്തു. ഇയാളെ പറഞ്ഞു മനസിലാക്കിയതിനുശേഷം ചായയുടെ കാശ് മൊബൈല്‍ റീചാര്‍ജായി നല്‍കുകയായിരുന്നു. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ആളുകള്‍ക്കും ഇപ്രകാരം മൊബൈല്‍ റീചാര്‍ജ് സംവിധാനം ഇപ്പോള്‍ മിക്ക ടെലികോം കമ്പനികളും ഒരുക്കുന്നുണ്ട്. തന്റെ വീട്ടില്‍ ജോലിക്ക് നില്ക്കുന്ന സ്ത്രീക്ക് കഴിഞ്ഞ ആറുമാസമായി അഭിഷന്ത് ശമ്പളം നല്‍കുന്നത് ബാങ്ക് അക്കൗണ്ടിലേക്കാണ്. ആദ്യമൊക്കെ അവര്‍ക്ക് എതിര്‍പ്പായിരുന്നെങ്കിലും പിന്നീട് ഇത് നന്നായെന്നാണ് അവരും ഇപ്പോള്‍ പറയുന്നത്.
ആളുകള്‍ക്ക് ഡിജിറ്റല്‍ പണക്കൈമാറ്റത്തെക്കുറിച്ച് അറിവ് കൊടുക്കണമെന്നും ഇത്തരത്തില്‍ കാശ് ഇല്ലാതെ ജീവിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കണം എന്നുമാണ് അഭിഷന്ത് ആവശ്യപ്പെടുന്നത്.അഭിഷന്തിന്റെ അഭിപ്രായത്തില്‍ ഈ രീതിയില്‍ പണമിടപാടുകള്‍ നടത്തുന്നത് വളരെയധികം സൗകര്യപ്രദമാണ്. പലവിധത്തിലുള്ള ആപ്പുകള്‍ ഉപയോഗിച്ച് റെസ്റ്റോറന്റുകള്‍, പലചരക്കു കടകള്‍, തട്ടുകടകള്‍ തുടങ്ങി എവിടെ വേണമെങ്കിലും ഇടപാടുകള്‍ നടത്താമെന്നാണ് അഭിഷന്ത് പറയുന്നത്.കള്ളപ്പണം തടയുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗമാണിത്. പല രാജ്യങ്ങളും ഇപ്പോള്‍ അഭിഷന്തിനെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനെന്നോ? ഈ പുതിയ രീതിയെക്കുറിച്ച് പഠിക്കാനും അത് തങ്ങളുടെ രാജ്യത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ആലോചിക്കാനും.