ഹാരിരാജകുമാരനു കാമുകിയോടുള്ള ഇഷ്ടം കൂടിപ്പോയോ? കാമുകിക്ക് അംഗരക്ഷകനെ നിയമിക്കാന്‍ രാജകുമാരന്‍; ചെലവ് മുപ്പത്തഞ്ചര ലക്ഷം രൂപ

princess1ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കലും തമ്മിലുള്ള ബന്ധം പരസ്യമായതിനെ തുടര്‍ന്ന് കാമുകിക്ക് അംഗരക്ഷകനെ നിയമിക്കാന്‍ ഒരുങ്ങുകയാണ് ഹാരി. എപ്പോഴും കൂടെയില്ലാത്തതിനാല്‍ കാമുകിയെ തനിക്ക് സംരക്ഷിക്കാനാവാത്തതില്‍ നിരാശനാണ് ഹാരി. അതുകൊണ്ടാണ് അംഗരക്ഷകനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ഇതിന്റെ ചെലവ് മുഴുവന്‍ ഹാരിയാവും വഹിക്കുക.

സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ ഗാര്‍ഡില്‍ നിന്നു വിരമിച്ച ആരെയെങ്കിലും അംഗരക്ഷകനാക്കാനാണ് ആലോചനയെന്നാണു സൂചന. വര്‍ഷം ഏകദേശം മുപ്പത്തഞ്ചര ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്.  ഹാരിയുടെ ശ്രദ്ധയില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെങ്കിലും അംഗരക്ഷകന്റെ ആവശ്യമില്ലെന്നാണ് മെഗന്‍ മാര്‍ക്കലിന്റെ നിലപാട്. അതേസമയം, മെഗന്‍ ഹാരിയെ ഉപേക്ഷിച്ച് മറ്റു സൗഹൃദത്തിലേക്ക് മാറുമോയെന്ന ഭയം രാജകുമാരനുള്ളതുകൊണ്ടാണ് അംഗരക്ഷകനെ നിയമിക്കാന്‍ പോകുന്നതെന്ന ആരോപണവുമുണ്ട്.

Related posts