ആലുവയില്‍ വനിതാ അഭിഭാഷകയ്ക്ക് ചൂടന്‍ നഗ്നഫോട്ടോ അയച്ചുകൊടുത്ത സിനിമനടന് പിടിയിലായി. മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിലെ അഭിനേതാവായ സക്കീറാണ് പിടിയിലായത്. ആലുവ ദേശം സ്വദേശിയാണ് ഇയാള്‍. തന്റെ വിവാഹമോചനക്കേസ് വാദിക്കാമോ എന്നാവശ്യപ്പെട്ട് സക്കീര്‍ ഒരിക്കല്‍ സമീപീച്ച അഭിഭാഷകയ്ക്കാണ് അശ്ലീല ചിത്രം അയച്ചത്. വാട്സാപ്പ് മെസേജ് കിട്ടിയെങ്കിലും ആദ്യം അവഗണിച്ച വക്കീല്‍ പിന്നീടും ഇത് ആവര്‍ത്തിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അഭിഭാഷകയുടെ ഫോണില്‍ സക്കീറിന്റെ നമ്പര്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആരാണ് അശ്ലീലസന്ദേശം അയച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഭാഷകയുടെ നമ്പറിലേക്ക് വിളിച്ച് ഇയാള്‍ കേസിന്റെ കാര്യം സംസാരിച്ചതാണ് വഴിത്തിരിവായത്. ആളെ മനസിലായതോടെ അഭിഭാഷക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലുവ പോലീസ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ സുഹൃത്തായ പെണ്‍കുട്ടിക്ക് മെസേജ് അയച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതാണ് അഭിഭാഷകയ്ക്ക് അശ്ലീലചിത്രം പോകാന്‍ കാരണമെന്നു സക്കീര്‍ പോലീസിനു മൊഴി നല്കി. നോട്ടു പിന്‍വലിച്ചതുമായ ബന്ധപ്പെട്ടുള്ള പശ്ചാത്തലത്തിലെ അശ്ലീല ചിത്രമാണ് സക്കീര്‍ അഭിഭാഷകയ്ക്ക് അയച്ചത്.