സീനിയേഴ്‌സിന്റെ ക്രൂരത! റാഗിംഗിനു വിധേയയാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി; റാഗിംഗിനു ഇരയായി എന്ന ആരോപണം നിഷേധിച്ച് കോളജ് അധികൃതര്‍

usha_1811

കുണൂല്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിംഗിനു വിധേയയാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുണൂലിലാണ് സംഭവം. ആര്‍ജിഎം നന്ദ്യാല്‍ എന്‍ജിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനിയായ ഉഷാ റാണിയാണ് കീടനാശിനി കഴിച്ചു ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്.

കഡപ്പ സ്വദേശിനിയായ ഉഷാ റാണി കഴിഞ്ഞദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിന് ഇരയായിരുന്നതായി സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ഉഷാ റാണിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കോളജ് അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പെണ്‍കുട്ടി ജീവനൊടുക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Related posts