നയന്‍താരയുടെ ചിത്രത്തിനു പേരിട്ടു

അജിത്തിനെ നയന്‍താര വരുതിയിലാക്കിതെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ അമ്പത്തഞ്ചാമത്തെ ചിത്രത്തിന് പേരിട്ടു. ഗോപി നായിനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കളക്—ടറുടെ വേഷമാണ് നയന്‍സിന്. ജലക്ഷാമത്തെയും അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന ചിത്രത്തിന് അറാം എന്നാണ് പേരിട്ടിരിക്കുന്നത്.

കെ.ജെ.ആര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കാമറ ഓംപ്രകാശും സംഘട്ടനം പീറ്റര്‍ ഹെയ്‌നുമാണ്. കാക്കമുട്ടൈ ഫെയിം രമേഷും വിഘ്‌നേശുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിച്ച ചിത്രം ഒക്‌ടോബറില്‍ പൂര്‍ത്തിയായി രുന്നു. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമായിട്ടില്ല.

Related posts