തെലുങ്ക് താരം റാണാ ദഗുപതി തന്റെ അടുത്ത സുഹൃത്താണെന്ന് തെന്നിന്ത്യന്‍ സുന്ദരി ശ്രീയ ശരണ്‍ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ പൊതുസ്ഥലത്ത് വച്ച് ഇരുവരും കമിതാക്കളെപ്പോലെ മുട്ടിയുരുമ്മി നടക്കുന്ന കാഴ്ച പപ്പരാസികള്‍ കാമറയില്‍ പകര്‍ത്തിയതോടെയാണ് ശ്രീയ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇരുവരും പ്രണയത്തിലാണെന്ന് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇരുവരും ഡേറ്റിംഗിലാണെന്ന ഗോസിപ്പിന് അടിവരയിടുന്ന തരത്തിലാണ് മുംബൈയിലൂടെ ഇവര്‍ അടിച്ചുപൊളിച്ചു നടന്നതെന്നാണ് വിവരം. റാണ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല. ഞങ്ങള്‍ ഡേറ്റിംഗിലല്ല. എന്റെയും റാണയുടെയും കോമണ്‍ സുഹൃത്തിന്റെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ ഒന്നിച്ചു സഞ്ചരിച്ചത്. ഇതില്‍ എന്തു തെറ്റാണുള്ളത് -ശ്രിയ ചോദിക്കുന്നു.