അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നയന്‍താര വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അധികം വൈകാതെ തമിഴ് നടനും സംവിധായകനുമായ വിഘ്നേഷ് ശിവന് നയന്‍സിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തും. ഇതു സംബന്ധിച്ച് രണ്ടുപേരും തീരുമാനമെടുത്തു കഴിഞ്ഞതായാണ് വിവരം. നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയകഥകള്‍ നേരത്തേതന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.
രണ്ടു പേരും അത് നിഷേ ധിച്ച തുമില്ല. ഇപ്പോഴാകട്ടെ പ്രണയം ശരിവച്ചിരിക്കുകയാണ് രണ്ടു പേരും.തന്റെ പിറന്നാള്‍ വിഘ്നേഷിനൊപ്പമാണ് നയന്‍താര ആഘോഷിച്ചത്. വിഘ്നേഷ് പിറന്നാള്‍ സ്പെഷല്‍ സെല്‍ഫി ഫോട്ടോകള്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു. നയന്‍താര ഒരുപാട് സന്തോഷവതിയാണെന്നും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ദിനമാണ് ഇതെന്നും വിഘ്നേഷിന്റെ പോസ്റ്റില്‍ പറയുന്നു. രേണ്ടു പേര്‍ക്കും പ്രായം 32 ആണ്.