തടി കൂടിപ്പോയതു കാരണം ഒരു വലിയ പ്രൊജക്ട് തനിക്ക് നഷ്ടപ്പെട്ടുവെന്ന് നടി മഞ്ജിമ മോഹന്‍. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് മഞ്ജിമ ഇതു വ്യക്തമാക്കിയത്. പ്രമുഖ സംവിധായകന്റെ വലിയൊരു പ്രൊജക്ടാണു നഷ്ടപ്പെട്ടത്. എന്നാല്‍ താനൊരിക്കലും അത്തരം കാര്യങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഗ്ലാമറോ, ലുക്കോ എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമല്ല. ഗൗതം മേനോന് എന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതും ലുക്ക് കണ്ടിട്ടല്ല- മഞ്ജിമ പറയുന്നു.
രണ്ടു ചിത്രങ്ങള്‍ കരാറൊപ്പിട്ടു കഴിഞ്ഞു. ബോബി സിംഹ നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ വിക്രം പ്രഭു നായകനാകുന്ന സിനിമയിലേക്ക് കടക്കും. മലയാളത്തിന് തന്നെയാണ് കൂടുതല്‍ പ്രാധാന്യം. നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും. മലയാളികള്‍ ഇപ്പോഴും തന്നെ ആ പഴയ ബാലതാരമായി ട്ടാണ് കാണുന്നത്-മഞ്ജിമ കൂട്ടിച്ചേര് ത്തു.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴകത്ത് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. തമിഴില്‍ മാത്രമല്ല, തെലു ങ്കിലും നടി ശ്രദ്ധ നേടുന്നു. ഗൗതം മേനോന്റെ അച്ചം എന്‍പത് മടമയെടാ എന്ന ചിത്രത്തി ലൂടെ യാണ് മഞ്ജി മ തമിഴി ലും തെലുങ്കിലും ഒരേ സമയം ഹിറ്റായത്. തുടക്കം തന്നെ ഗൗതം മേനോനെ പോലൊരു വലിയ സംവിധായക നൊപ്പമായതില് മഞ്ജിമയ്ക്ക് വലിയ സന്തോഷമുണ്ട്.