മോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുന്നത് കള്ളപ്പണം മറയ്ക്കാന്‍; കേരള ജനതയ്ക്ക് പറ്റിയ വിഡ്ഢിത്തം രാജഗോപാലിന് എം എല്‍എ സ്ഥാനം നല്‍കിയതെന്ന് എം.എം.മണി

mmmaniതിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണിയുടെ വിമര്‍ശനം.

ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിനെ പരിഹസിച്ചും മണി രംഗത്തുവന്നു. കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിന് എംഎല്‍എ സ്ഥാനം ലഭിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നാണ് തോന്നുന്നതെന്നും എം.എം.മണി പറഞ്ഞു.

Related posts