സ്വാമി ഗുരുവായൂരപ്പന്‍ കൊമ്പനും ഒറ്റക്കൊമ്പന്‍ മണികണ്ഠനും ചരിഞ്ഞു

ktm-aanaചങ്ങനാശേരി: ഇത്തിത്താനംകാരുടെ പ്രിയപ്പെട്ട കൊമ്പനാന സ്വാമി ഗുരുവായൂരപ്പന്‍ ചരിഞ്ഞു. പൊന്‍പുഴ സ്വദേശിയും കുറിച്ചി  പഞ്ചായത്തംഗവുമായ ബി.ആര്‍. മന്‍ജീഷിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇന്നലെ തൃശൂരില്‍ ചരിഞ്ഞത്.   ഒന്നര  പതിറ്റാണ്ടു മുമ്പു  ഇത്തിത്താനത്ത് വന്ന ഗുരുവായൂരപ്പന്‍ അന്നു മുതല്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു.     ഇടയ്ക്കിടെ പാപ്പാന്മാരോട് പിണങ്ങാറുള്ള ഈ കൊമ്പന്‍ പല തവണ വാര്‍ത്തകളിലും ഇടം നേടിയിട്ടുണ്ട്.

ഇത്തിത്താനം ഗജമേളയുടെ തുടക്കകാലത്ത് എത്തിയ ഗുരുവായൂരപ്പന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.നെടുംകുന്നം: എരണ്ടകെട്ടിനു ദിവസങ്ങളായി ചികിത്സയിലായിരുന്ന ഒറ്റക്കൊമ്പന്‍ ചെരിഞ്ഞു. നെടുംകുന്നം വലിയവീട്ടില്‍ സുധിയുടെ ഉടമസ്ഥതയിലുള്ള 45 വയസുള്ള വലിയവീട്ടില്‍ മണികണ്ഠന്‍  ആനയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു ചരിഞ്ഞത്.  ചങ്ങനാശേരിയിലെ വെറ്റിനറി ഡോക്ടര്‍ ഉണ്ണികൃഷ്ണന്റെ ചികിത്സയിലായിരുന്നു.

ആലപ്പുഴ സ്വദേശി കൃഷ്ണപ്രസാദിന്റെ പക്കല്‍ നിന്നും എട്ടുവര്‍ഷംമുമ്പാണ് സുധി മണികണ്ഠനെ വാങ്ങിയത്. വനംവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി  ആനയുടെ ജഡം സുധിയുടെ പുരയിടത്തില്‍ മറവു ചെയ്യും.

Related posts