തിരൂര്‍: അശ്ലീല ചിത്രം വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ഥികള്‍ക്ക് അയച്ച പ്ലസ്ടു അധ്യാപകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൂട്ടായി എംഎംഎം ഹയര്‍ സെക്കന്‍ഡറി സ്–കൂള്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി (38) നെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി പ്ലസ്ടു വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പര്‍ രാജേഷ്കുമാര്‍ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാനെന്നു പറഞ്ഞായിരുന്നു അധ്യാപകന്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നത്. സംശയം തോന്നിയ പെണ്‍കുട്ടികള്‍ ക്ലാസിലെ ആണ്‍കുട്ടികളോട് വിഷയം പറയുകയും ആണ്‍കുട്ടികളുടെ നമ്പര്‍ അധ്യാപകനു നല്‍കുകയും ചെയ്തു. അധ്യാപകന്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ സ്ഥിരമായി ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ്കുമാര്‍ സ്വന്തം നഗ്‌ന ഫോട്ടോകള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് വാട്–സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച സ്–കൂളിലെത്തിയ വിദ്യാര്‍ഥികള്‍ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തിയിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനും സ്ഥലത്തെത്തി. സ്–കൂളില്‍ കൂടുതല്‍ പേര്‍ തടിച്ചു കൂടിയതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് തിരൂര്‍ സിഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് നാല് വര്‍ഷം മുമ്പ് രാജേഷ് കുമാറിനെ സ്–കൂളില്‍ നിന്നു സസ്–പെന്‍ഡ് ചെയ്തിരുന്നു. ഈ അധ്യാപകനെതിരേ വേറെയും പരാതികളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സിഐ അറിയിച്ചു.