ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക്‌, കൊച്ചിയില്‍ ലളിതമായ ചടങ്ങിന്‌ സിനിമാലോകത്തെ പ്രമുഖരുടെ സാന്നിധ്യം

kavyaകൊച്ചി: മകള്‍ മീനാക്ഷി പിന്തുണച്ചു ദിലീപും കാവ്യയും വിവാഹിതരായി. മലയാള സിനിമയിലെ ഭാഗ്യജോഡികള്‍ ജീവിതത്തിലും ഒന്നിച്ചു.  മലയാള സിനിമയിലെ ഏറ്റവും നല്ല താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിവാഹം ഏറെ നാളായി പറഞ്ഞു കേട്ടിരുന്നതാണ്. എന്നാല്‍, അതിനെ എല്ലാം തള്ളിക്കൊണ്ട് പല തവണ ദിലീപും കാവ്യയും വന്നിരുന്നു. മഞ്ജുവാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ഇവരുടെ മകള്‍ മീനാക്ഷി സമ്മതിച്ചാല്‍ മാത്രമെ ഇനി ഒരു വിവാഹമുള്ളുവെന്നു ദിലീപ് പല തവണ പറഞ്ഞിരുന്നു. ഇപ്പോള്‍ മകള്‍ മീനാക്ഷിയുടെ പിന്തുണ ലഭിച്ചതിനാലാണ് വിവാഹമെന്നു ദിലീപ് വ്യക്തമാക്കിയിരിക്കുന്നു.

മുമ്പ് പലതവണ ഇവര്‍ തമ്മില്‍ വിവാഹിതരായി എന്നു  വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് അതിനെല്ലാം വിരാമിട്ട് അവര്‍ വിവാഹിതരായിരിക്കുന്നു. ഇനി ഗോസിപ്പ് കോളങ്ങളില്‍ നിന്ന് ഇവരുടെ പേരുകള്‍ വെട്ടാം. നടി മഞ്ജുവാര്യരുമായി ആയിരുന്നു ദിലീപിന്റെ ആദ്യവിവാഹം. 1998 ലായിരുന്നു ഏറെ ആഘോഷിച്ച ആ താരവിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2014 ല്‍ ഇവര്‍ സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. 2009 ല്‍ കാവ്യാമാധവനും ബാങ്ക് ഉദ്യോഗസ്ഥനുമായ നിശാല്‍ ചന്ദ്രയും തമ്മില്‍ വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന കാവ്യ വിവാഹജീവിതത്തില്‍ നിന്ന് വേര്‍പിരിയുകയും വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു.  നേരത്തെ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് പിന്നില്‍ കാവ്യ-ദിലീപ് ബന്ധമാണെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെന്നോണം വിവാഹം }ടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 21 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.ഗോസിപ്പുകളില്‍ നിറഞ്ഞുനിന്നപ്പോഴും മകളുടെ സമ്മതത്തോടു കൂടി മാത്രമെ ഇനി ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളു എന്ന് ദിലീപ്  വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ വിവാഹ വാര്‍ത്തകള്‍ പല തവണ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും  അനുമതിയോടെ എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും വിവാഹമെന്ന് ദിലീപ് അറിയിച്ചിരുന്നു. ഒരു രഹസ്യ സ്വഭാവവും തന്റെ വിവാഹത്തിനുണ്ടാവുകയില്ലെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. അതുപോലെ തന്നെ മാധ്യമങ്ങളെ അറിയിച്ചു കൊണ്ടു തന്നെയായിരുന്നു ദിലീപിന്റെ വിവാഹവും.

Related posts