വധു ‘ചേട്ടാന്ന്’ വിളിച്ചില്ല, കൊല്ലംകാരന്‍ വധുവിനെ വേണ്ടാന്നുവച്ചു, ബന്ധുക്കള്‍ തമ്മില്‍ അടിമൂത്തു, ഒടുക്കം നഷ്ടപരിഹാരം നല്കി തലയൂരി, സംഭവം ഇങ്ങനെ

22222222222അവരുടെ കല്യാണം ഉറപ്പിച്ചത് ആറുമാസം മുമ്പാണ്. അതിനുശേഷം ഇരുവരും തമ്മില്‍ ഫോണ്‍വിളിയോട് വിളി. ഒടുവില്‍ കല്യാണം വേണ്ടെന്നുംവച്ചു. കൊല്ലത്താണ് സംഭവം. ഫോണ്‍വിളിക്കിടെ ഉണ്ടായ രസകരമായ സംഭവങ്ങളാണ് രണ്ടുപേരെയും രണ്ടു വഴിക്കാക്കിയത്. ആ സംഭവങ്ങള്‍ ഇങ്ങനെ;

തിരുവനന്തപുരം സ്വദേശിയാണ് വരന്‍. പെണ്‍കുട്ടി കൊല്ലം ഓയൂര്‍ സ്വദേശിനിയും. വരന് വധുവിനെക്കാള്‍ ഒന്‍പതു വയസ് കൂടുതലുണ്ട്. എന്നാല്‍ ഫോണ്‍വിളിക്കുമ്പോള്‍ വരനെ പേരു മാത്രമേ വിളിക്കൂ. പലകുറി യുവാവ് താക്കീത് ചെയ്തു. എന്നിട്ടും പെണ്‍കുട്ടിയുടെ സ്വഭാവം മാറിയില്ല. ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി പേരു വിളിക്കുന്നതില്‍ യുവാവിന് അമര്‍ഷം ഉണ്ടായിരുന്നുതാനും. ഇതുമാത്രമല്ല, യുവാവിനെ ഫോണില്‍കിട്ടിയില്ലെങ്കില്‍ പെണ്‍കുട്ടി ബന്ധുക്കളെയെല്ലാം വിളിച്ചു ശല്യപ്പെടുത്തും. ശല്യം സഹിക്കവയ്യാതെ യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി. ഇതോടെ രണ്ടുകൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ അടിപൊട്ടുമെന്ന അവസ്ഥയിലെത്തി.

ഒടുവില്‍ സംഭവം വലിയ വിഷയമായി. പരാതി വനിതാ കമ്മീഷനിലെത്തി. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനുള്ള ഓഡിറ്റോറിയവും സദ്യയ്ക്കുള്ള കരാറും നല്കിയിരുന്നുവെന്നാണ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പെണ്ണിന്റെ ബന്ധുക്കള്‍ പറഞ്ഞത്. ഇതോടെ വിവാഹം എങ്ങനെയെങ്കിലും നടത്താന്‍ മാധ്യസ്ഥ ചര്‍ച്ചയും തുടങ്ങി. എന്നാല്‍ വരന്‍ അടുത്തില്ല. എന്നാല്‍, നഷ്ടപരിഹാരം നല്കണമെന്നായി വധുവിന്റെ വീട്ടുകാര്‍. ഒടുവില്‍ 50,000 രൂപ നല്കി വരനും വീട്ടുകാരും തലയൂരി.

Related posts