ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വൈസ്ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും ഭാര്യയും മൂന്നാമതൊരു കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണ്. ഒരു ഓസ്‌ട്രേലിയന്‍ ചാനലിലെ മോര്‍ണിംഗ് ഷോയില്‍ അതിഥിയായെത്തിയ വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരങ്ങളില്‍ പലര്‍ക്കും മൂന്നു കുട്ടികളാണുള്ളത്. അവരോടു കിടപിടിക്കാനാണ് വാര്‍ണര്‍ ഈ തീരുമാനത്തിലെത്തിയതെന്നും കാന്‍ഡിസ് പറയുന്നു.
വാര്‍ണര്‍ ദമ്പതിമാര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. രണ്ടര വയസുകാരിയായ ഇവിയും 18 മാസം പ്രായമായ ഇന്‍ഡി റേയും. മൂന്നാമത്തെയും പെണ്‍കുട്ടിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കാന്‍ഡിസ് പറയുന്നു. ആണ്‍കുട്ടിയായാലും സന്തോഷമാണെന്നാണ് മിസിസ് വാര്‍ണര്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവിന് പ്രത്യേക ആഗ്രഹമൊന്നുമില്ലെന്നും ഇവര്‍ പറയുന്നു. ദീര്‍ഘകാല സുഹൃത്തുക്കളായ ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്.