സിനിമാ ലോകത്തെ ഞെട്ടിച്ച താര വിവാഹങ്ങള്‍ അനവധി, പലതും ആരാധകര്‍ അറിഞ്ഞത് വിവാഹശേഷം മാത്രം, ആ വിവാഹങ്ങള്‍ ഇതൊക്കെയാണ്

രാഷ്ട്രദീപിക വെബ്‌ഡെസ്ക്1

ഒടുവില്‍ അത് സംഭവിച്ചു. മലയാളി പ്രേക്ഷകര്‍ കാത്ത് കാത്തിരുന്ന ദിലീപ്-കാവ്യ വിവാഹം കൊച്ചിയില്‍ നടന്നുകഴിഞ്ഞു. ഇതെന്തേ ഇത്ര വൈകി എന്നു മാത്രമെ ഇരുവരുടെയും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ചോദിക്കാനുണ്ടായിരുന്നുള്ളു. ദിലീപ്-കാവ്യ  വിവാഹത്തെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നവരോടെല്ലാം ചൂടായ സംഭവം പോലും ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നിരുന്നു എന്ന് ഇതോടെ മനസിലായി.

ഇതുപോലുള്ള രഹസ്യ വിവാഹങ്ങള്‍ സിനിമാലോകത്തില്‍ പുത്തരിയല്ല. ദിലീപ്- മഞ്ജുവാര്യര്‍ വിവാഹവും ഇത്തരത്തിലുള്ള ഒന്നായിരുന്നു എന്നതാണ് രസകരമായ കാര്യം. ഇതിനുമുമ്പ് മലയാള സിനിമാലോകം ആഹ്ലാദപൂര്‍വ്വം കൊണ്ടാടിയ ഒന്നായിരുന്നു ഫഹദ് – നസ്രിയ ജോഡികളുടെ വിവാഹം. 2014 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണപിന്തുണയോടുകൂടിയാണ് ഇവരുടെ വിവാഹം നടന്നതെങ്കിലും ഇരുവരുടെയും ആരാധകരില്‍ ഞെട്ടല്‍ ഉളവാക്കിയ വിവാഹമായിരുന്നു അത്. വിവാഹവേളയിലെ നസ്രിയയുടെ മേക്കപ്പ് ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്തിരുന്നു.

444മറ്റൊരു താര വിവാഹമായിരുന്നു സംവിധായകന്‍ ആഷിക്ക് അബുവും നടി റീമ കല്ലിംഗലും തമ്മില്‍ നടന്നത്. അതും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വളരെ പെട്ടെന്ന് നടന്നതാണ്. 2013 നവംബര്‍ ഒന്നിന് കാക്കനാട് വച്ചാണ് ഇവരുടെ വിവാഹം നടന്നത്. രജിസ്ട്രര്‍ വിവാഹമായിരുന്നു ഇവരുടേത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ റീമ ഒരു ഗ്രാം സ്വര്‍ണം പോലും ഉപയോഗിച്ചില്ല എന്നത് അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കാന്‍സര്‍ രോഗികള്‍ക്ക് വന്‍തുക സംഭാവന നല്‍കുകയാണ് ഇവര്‍ അന്ന് ചെയ്തത്.

താര വിവാഹങ്ങളും വേര്‍പിരിയലുകളും മലയാള സിനിമയില്‍ മാത്രമുള്ള ഒന്നല്ല. ഇന്ത്യ ഒട്ടാകെ ആഘോഷമാക്കിയ ഒന്നായിരുന്നു അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് വിവാഹം. ഏറെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം നടന്ന വിവാഹമായിരുന്നു അത്. വിവാഹം ഉറപ്പിച്ച വിവരം വെളിപ്പെടുത്തിയത് സാക്ഷാല്‍ അമിതാഭ്ബച്ചന്‍ തന്നെയായിരുന്നു. 2007 ഏപ്രില്‍ മാസത്തില്‍ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. തമിഴ് മക്കള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ വിവാഹമായിരുന്നു സൂര്യ- ജ്യോതിക ജോടികളുടേത്. സിനിമാലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായശേഷം നടന്ന വിവാഹമായിരുന്നു അതും. 555

ആരാധകര്‍ ഞെട്ടലോടെ കേട്ട ധാരാളം താര വിവാഹങ്ങള്‍ വേറെയും ഉണ്ട്. അജിത്-ശാലിനി, ഉര്‍വശി-മനോജ് കെ ജയന്‍,  ജയറാം-പാര്‍വ്വതി, ബിജു മേനോന്‍-സംയുക്ത വര്‍മ്മ, കുറച്ചുകൂടി പുറകോട്ട് പോയാല്‍  ലിസി- പ്രിയദര്‍ശന്‍, ഭരതന്‍-കെപിഎസ് ലളിത അങ്ങനെ നീളുന്നു ഈ ലിസ്റ്റ്. സിനിമാതാരങ്ങള്‍ അതേ ഫീല്‍ഡില്‍ നിന്ന് വിവാഹം ചെയ്യുന്ന അവസരങ്ങളിലേ അതൊരു ചര്‍ച്ചയായി കാണാറുള്ളു. മറ്റൊരു മേഖലയില്‍ നിന്നുള്ളയാളെ വിവാഹം കഴിക്കുന്ന സമയങ്ങളില്‍ ആ വാര്‍ത്ത ഒതുങ്ങിപ്പോവുകയാണ് പതിവ്. ഏതായാലും മലയാളിക്ക് പ്രത്യേകിച്ച്  ട്രോളന്മാര്‍ക്ക് ചര്‍ച്ചചെയ്യാന്‍ പുതിയൊരു വാര്‍ത്തകൂടി കിട്ടിയിരിക്കുന്നു.

Related posts