ഷാരൂഖിനൊപ്പമുള്ള അഭിനയാനുഭവം മറക്കാനാവാത്തത് എന്ന് അനുഷ്കാ ശര്‍മ. ഷാറൂഖിനൊപ്പമുളള അനുഷ്കയുടെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദി റിങിന്റെ ചിത്രീകരണത്തിനായി മാസ ങ്ങളോളം തങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലായി രുന്നെന്നും കളിചിരി തമാശകള്‍ നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നുമാണ് അനുഷ്ക പറയുന്നത്.
ബോളിവുഡിലെ കിങ് ഖാന് ഷാരൂഖിനെ കുറിച്ച് ബോളിവുഡ് താരങ്ങളുള്പ്പെടെയുളളവര്ക്ക് പൊ തുവില്‍ നല്ല അഭിപ്രായമാണ്. നടന്റെ കൂടെ പ്ര വര്ത്തിക്കുകയെന്നാല് അത് നല്ല ഒരനുഭവമാവുമെന്നാണ് ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പറായാറുള്ളത്. നടി അനുഷ്കാ ശര്യ്ക്കും മറിച്ചൊര ഭിപ്രായമില്ല. ഷാറൂഖിനൊപ്പമുള്ള ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് അനുഷ്ക. ഷാരൂ ഖിനൊപ്പമുളള അനുഷ്കയുടെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ഇതിനു മുന്‍പ് ജബ് തക് ഹെ ജാന്‍, റബ് നെ ബനാദെ ജോടി എന്നീ ചിത്രങ്ങളില്‍ ഇരു വരുമായിരുന്നു മുഖ്യ വേഷത്തിലെ ത്തിയത്.