മധുര: തെന്നിന്ത്യന്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദമുന്നയിച്ച വയോധിക ദമ്പതികളുടെ ഹര്‍ജിയില്‍ താരം കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവ്. മേലൂരിനു സമീപം മലമ്പട്ടി സ്വദേശികളായ കതിരേശനും മീനാക്ഷിയും സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. തങ്ങളുടെ മൂന്നാമത്തെ മകനാണു ധനുഷെന്നും സ്കൂള്‍ പഠന കാലഘട്ടത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നു.
പിന്നീട് ശക്തമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ധനുഷ് അഭിനയിച്ച സിനിമകള്‍ കണ്ടിരിന്നു. ധനുഷിനെ തിരിച്ചറിയാന്‍ അതു സഹായിച്ചെന്നാണ് ഇവര്‍ പറയുന്നത്. ചെന്നൈയിലെത്തി മകനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാണാന്‍ കഴിഞ്ഞില്ല. പ്രായാധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും താരമായ “മകന്‍” പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ദമ്പതികള്‍ ആവശ്യപ്പെടുന്നു.