ക്ഷീണം കാരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ മൂലിയാണ് കഞ്ഞിവെള്ളം എന്ന കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. വേനല്ക്കാലമാകുന്നതോടെ നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കഞ്ഞിവെള്ളം കുടിക്കുക എന്നതാണ്. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാല്‍ മാനസികമായി ഉണര്‍വുണ്ടാകാനും സഹായിക്കും.
ഡയറിയ, വയറിളക്കം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും കഞ്ഞിവെള്ളം ഫലപ്രദമാണ്.കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതാണ് ഇതിനുള്ള മാര്‍ഗം. അതിരാവിലെ തന്നെ കുടിക്കുന്നതാണ് നല്ലത്. ഇതിലൂടെ രാവിലെ ഉണ്ടാകുന്ന മലബന്ധം അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും. തീര്‍ന്നില്ല, എക്സിമ പോലുള്ള ത്വക്ക് രോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മരുന്നാണ് കഞ്ഞിവെള്ളം. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ കഞ്ഞിവെള്ളം തണുപ്പിച്ച് പ്രശ്നമുള്ള ഭാഗത്ത് പുരട്ടി കൊടുത്താല്‍ മതിയാവും. തലയിലെയും ശരീരത്തെയും താരന് അകറ്റാനും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. വെറുതെ മുറ്റത്തേക്കൊഴിച്ചുകളയാനും പശുവിന് കൊടുക്കാനും മാത്രമുള്ളതല്ല കഞ്ഞിവെള്ളം എന്നു മനസിലായില്ലേ.