പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷക്കണക്കിനു രൂപ വകയിരുത്തി സജ്ജീകരിച്ച കുരുമുളക് പ്രദര്‍ശനത്തോട്ടം കാടുമൂടി അനാഥാവസ്ഥയില്‍. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസേര്‍ച്ചിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി കൃഷി വിജ്ഞാന് കേന്ദ്രത്തിലാണ് ഫണ്ട് ദുരുപയോഗം.
കുരുമുളക് വള്ളികള്‍ക്കു പകരം ഇത്തിള്‍ കണ്ണികളാണ് മരക്കാലുകളില്‍” വിളയുന്നത്’. 2015 ലാണ് കൃഷിത്തോട്ടം തയ്യാറാക്കിയതെന്നു ഇതിനു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് ഇനങ്ങളിലായി 320 തൈകളാണ് നട്ടത്്്. പന്നിയൂര്‍ , മലബാര്‍ എക്സല്‍, തേവം,ശക്തി, ഗിരി മുണ്ട, പഞ്ചമി, പൗര്‍ണമി, ശുഭകര, ശ്രീകര എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളായിരുന്നു ഇവ.
എന്നാലിപ്പോള്‍ തോട്ടം നിറയെ കാടും കളയും വളര്‍ന്ന നിലയിലാണ്. അപൂര്‍വ്വം ചില മരങ്ങളുടെ ചുവട്ടില്‍ കുരുമുളകു വള്ളികള്‍ കാണാം. തോട്ടം നശിച്ചു കഴിഞ്ഞിട്ടും പ്രദര്ശനത്തോട്ടമെന്ന ബോര്‍ഡ് മാത്രം നോക്കു കുത്തിയായി നില്‍ക്കുകയാണ്. ജില്ലയിലെ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിനു കീഴില്‍ 41 ശാസ്ത്രജ്ഞന്മാരാണുള്ളത്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലടക്കം ഇവരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക പരിക്ഷണം നടക്കുന്നത്.