കോഴിക്കോട്: വിയോജിക്കുന്നവരെ എല്ലാം കൊന്നൊടുക്കുന്ന സിപിഎം നിലപാടാണ് നിലമ്പൂരിലുണ്ടായതെന്നു ആര്‍എംപിഐ നേതാവ് കെ.കെ. രമ. സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തലിലൂടെ ഇല്ലാതാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്നും അവര്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു. എതിര്‍ക്കുന്നവരെ കൊല്ലുന്ന നയം ജനാധിപത്യവിരുദ്ധമാണ്.
മാവോയിസ്റ്റുകളെ രാഷ്ട്രീയംകൊണ്ട് നേരിടണം. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കുനേരെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യത്തില്‍ സംശയമില്ല.
മാവോയിസ്റ്റുകളുടെ രീതിയോട് ആര്‍എംപിഐക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും നിലമ്പൂരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും രമ പറഞ്ഞു.