ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈസംഗീതോത്സവത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു.
ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം കര്‍ണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിച്ചു. 50001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10ഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്കാരം. ദേവസ്വം ചെയര്മാന് എന്‍.പീതാംബരകുറുപ്പ് അധ്യക്ഷനായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്കാര സമ്മേളനം ആരംഭിച്ചത് പ്രശസ്ത ഗായികയും ഓമനക്കുട്ടിയുടെ ശിഷ്യയുമായ കെ.എസ്.ചിത്രയുടെ പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെയായിരുന്നു. പത്മ അവാര്‍ഡിനേക്കാളും വലിപ്പമേറിയ അവാര്‍ഡാണിതെന്നും ഇത് ഗുരുവായൂരപ്പന്റെ വരദാനമാണെന്നും ഡോ.കെ.ഓമനക്കുട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, എ.സുരേശന്, കെ.കുഞ്ഞുണ്ണി, കെ.ഗോപിനാഥ ന്, സി.അശോകന്, പി.കെ. സുധാകരന്, അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശീധരന്, ചെമ്പൈ സബ്കമ്മിറ്റി അംഗങ്ങളായ ചെമ്പൈ സുരേഷ്, എന്‍.ഹരി, മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി, തിരുവിഴ ശിവാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ുടര്‍ന്ന് അവാര്‍ഡ് ജേതാവ് ഡോ.കെ.ഓമനക്കുട്ടിയുടെ കച്ചേരിയും ഉണ്ടായി.