വെമ്പായത്തെ കുരുക്കഴിക്കാന്‍ അധികൃതര്‍ ഇനിയെന്തു ചെയ്യും

vewmbayamവെമ്പായം:  എം സി റോഡില്‍ ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുന്ന  ജംഗ്ഷനുകളില്‍ ഒന്നായി വെമ്പായം മാറിയിട്ടും പരിഹാരംകാണാ നാകാതെ അധികൃതര്‍ കുഴങ്ങുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന എം.സി. റോഡിലെ പ്രധാന കവലയാണ് വെമ്പായം. ഗതാഗത തടസം ഉണ്ടായാല്‍ ഏറസമയം കഴിഞ്ഞാല്‍ മാത്രമേ സാധാരണ ഗതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയൂ.വെഞ്ഞാറമൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പിന്നാലെ വെമ്പായത്തും ഗതാഗതക്കുരുക്ക് പതിവാായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിമാറിയിരിക്കുക്കയാണ്. മെഡിക്കല്‍കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. വെമ്പായത്തുനിന്നു നെടുമങ്ങാട് ഭാഗത്തേക്കും തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയിലേക്കുമുള്ള വാഹനങ്ങളുടെ തിരക്കും വെമ്പായം കവലയെ ഗതാഗതക്കു രുക്കിലാക്കുന്നു.

റോഡ് മുറിച്ചു കടക്കാനാകാതെ വയോജനങ്ങളും കുട്ടികളും പ്രയാസ പ്പെടുന്നതും നിത്യസംഭവമാണ്. സംസ്ഥാന പാതയായിട്ടും തിരക്ക് നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇവിടെ ഒരുക്കി യിട്ടില്ല. ദിവസവും ചെറിയ തോതിലുള്ള വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വരുന്ന വാഹങ്ങള്‍ റോഡ് മുറിച്ചു കടക്കുന്ന സമയങ്ങളില്‍ പരസ്പരം കൂട്ടിയിടിക്കുന്നതും തുടര്‍ന്നുള്ള വാഗ്വാദങ്ങളും നിത്യ സംഭവമാണ്.

വെമ്പായത്തുനിന്നു മുതുവിളയിലേക്ക് പോകുന്ന ബസുകളും നെടുമങ്ങാട്, പോത്തന്‍കോട് എന്നിവിട ങ്ങളിലേക്ക് പോകുന്ന മിനി വാനുകളും തിരിയുന്നത് കവലയിലെ ഹൈമാസ്റ്റ് വിളക്കിനു ചുവട്ടില്‍ കൂടിയാണ്.

ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുകയും ഗതാഗതതടസ്സം സൃഷ്ടി ക്കുകയും ചെയ്യുന്നു. കാല്‍നട ക്കാര്‍ക്കും ബസ് കാത്തുനില്‍ക്കു ന്നവര്‍ക്കും അപകട ഭീഷണി ഉയര്‍ത്തിയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ക്യതമായ ട്രാഫിക് പരിഷ്കാരത്തിന്റെ അവശ്യക തയാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Related posts