അഗസ്ത്യ വനത്തില്‍ മവോയിസ്റ്റ് സാന്നിധ്യം വീക്ഷിക്കാന്‍ ജാഗ്രത നിര്‍ദേശം

forestകാട്ടാക്കട:  തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നെയ്യാര്‍ വനം ഉള്‍പ്പെടുന്ന അഗസ്ത്യവനത്തില്‍   കനത്ത നിരീക്ഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി സൂചന.   വനത്തില്‍ മാവോയിസ്റ്റുകള്‍ കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ്   കിട്ടിയ നിര്‍ദ്ദേശം.  വനം വകുപ്പും ജാഗ്രതയിലാണ്. ഇന്നലെ നിലമ്പൂരില്‍  നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് നിര്‍ദേശം. കേരള -തമിഴ് നാട് അതിര്‍ത്തി വഴി ഇവര്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം വന്നത്. സാധാരണ വനവേട്ടക്കാരും ഒളിച്ചിരിക്കാന്‍ എത്തുന്ന ഗുണ്ടകളും അതിരു വനം വഴിയാണ് അകത്തുകയറുന്നത്. ഇവര്‍ കാട്ടില്‍ മാസങ്ങളോളം തമ്പടിക്കുന്നുണ്ട്. ഇത് പലപ്പോഴും വനം വകുപ്പ് അറിയാറുമില്ല. അതിനാലാണ് പോലീസ് സാന്നിധ്യം ശക്തമാക്കുന്നത്.ഇവിടുത്തെ ആദിവാസികളെ കയ്യിലെടുത്താണ് കാട്ടുകവര്‍ച്ചക്കാര്‍ വനത്തില്‍ കയറുന്നതും പോകുന്നതും.

ഇത് മറയാക്കി മാവോയിസ്റ്റുകള്‍ ഇവിടേയേക്കെത്തുമെന്ന് മനസിലാക്കിയാണ് പോലീസ് രംഗത്തുവന്നിരിക്കുന്നത്.   പാറമടകളും നിരവധി ഒളി സങ്കതങ്ങളും ഉള്ള വനഭാഗമാണ്  നെയ്യാര്‍ വനത്തിലെ വിവിധഭാഗങ്ങളും അഗസ്ത്യമലയും. മാത്രമല്ല ആനകൂട്ടം സദാ വിഹരിക്കുന്ന ആനനിരത്തി പോലുള്ള സ്ഥലങ്ങള്‍ ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങളാണ്. അതിര്‍ത്തി വനമായതിനാല്‍ ഇരു വനം വകുപ്പുകാരും ശ്രദ്ധിക്കാറില്ല. ഇതു മുതലാക്കിയാണ് പലരും ഇതിനകത്ത് താവളമൊരുക്കുന്നത.് ആവശ്യത്തിന് ആഹാരസാധനങ്ങള്‍ സംഭരിച്ച് രഹസ്യവഴികളിലൂടെ ആറുകാണി വഴി കയറാനും ഇറങ്ങാനും കഴിയും. ആനകൊമ്പ് വേട്ടക്കാര്‍ കടന്നുപോകുന്ന കാട്ടിലൂടെയുള്ള അതീവരഹസ്യമായ വഴികള്‍ താണ്ടി വനത്തില്‍ എത്തുന്ന ഇവര്‍ക്ക് ചില ആദിവാസികേന്ദ്രങ്ങളും സഹായം ചെയ്യുന്നുണ്ട്. ബോണക്കാട്ടെ പാണ്ടിപത്ത്, പൊന്‍മുടി വനത്തിലെ ബ്രൈമൂര്‍ എന്നിവിടങ്ങളും വേട്ടക്കാര്‍ കടന്നുപോകുന്ന ഭാഗങ്ങളാണ്.  നാട്ടില്‍ വിവിധ കേസുകളില്‍പ്പെട്ടവരും കൊലപാതകകേസ്സുകളില്‍ ഉള്ളവരും വനം കവര്‍ച്ചക്കാരുമാണ് തമ്പടിക്കുന്നത് വനത്തിലാണ്. ഇവര്‍ വനത്തില്‍ തന്നെ ചാരായം വാറ്റുന്നതായും രഹസ്യവിവരമുണ്ട്. മാത്രമല്ല നക്‌സല്‍ അനുഭാവം ഉള്ള നിരവധി പേര്‍ ഇവിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ചന്ദനമരകവര്‍ച്ചക്കാരും പുലിവേട്ടക്കാരും വൈഡൂര്യകല്ലുകള്‍ കുഴിക്കുന്നവരും ധാരാളമുള്ള ഇവിടെ അവര്‍ കടന്നുപോകുന്ന വഴികളും ഇനി നിരീക്ഷണത്തിലാകും.

വനത്തില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും തോക്ക് ഉള്‍പ്പടെയുള്ളവയും എത്തിക്കാനും ഉള്ള പശ്ചാത്തലമാണ് ഉള്ളത്.  പല വനം കേസ്സുകളിലും പ്രതികളായവര്‍ അതിര്‍ത്തികപ്പുറത്ത് കയറി ഒളിച്ചിരിക്കുന്നതും നടക്കുന്നതായി വനം വകുപ്പിനും അറിയാം. ഈ പശ്ചാത്തലമാണ് അധിക്യതരെ കുഴയ്ക്കുന്നത്. അതിനാലാണ്  ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related posts