സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് നേടിയപ്പോള്‍ ടിന ദാബി എന്ന ഡല്‍ഹിക്കാരി സ്വന്തമാക്കിയത് രണ്ടാം റാങ്കുകാരന്റെ ഹൃദയം കൂടിയായിരുന്നു. പ്രഥമ ദര്‍ശനാനുരാഗം എന്നാണ് ടിന തന്നെ അതിനെ വിശേഷിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓപ് പഴ്‌സണല്‍ ട്രെയിനിംഗ് ഓഫീസില്‍ ഐഎഎസ് റാങ്കുകാരെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് ടിന കാഷ്മീരിയായ ആതര്‍ ആമിറിനെ നേരിട്ടു പരിചയപ്പെടുന്നത്. റാങ്ക് വേര്‍തിരിവില്ലാതെ ഇവര്‍ അടുത്തു. അത് പ്രണയമായി രൂപാന്തരപ്പെട്ടു. പിന്നീട് വിവാഹത്തിലേക്കും.
കാഷ്മീരിലെ ഇടത്തരം ഇസ്ലാം കുടുംബത്തിലെ അംഗമാണ് ആമിര്‍. ടിനയാകട്ടെ ഡല്‍ഹിയിലെ ദളിത് കുടുംബത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ വിജയം നേടിയയാളും. എന്നാല്‍, മതമോ കുടുംബമോ ഒന്നും ഇരുവരുടെയും പ്രണയത്തിനു തടസമായിരുന്നില്ല. തങ്ങളുടെ പ്രണയം പുറത്തു പറയാന്‍ ഇവര്‍ക്ക് മടിയുമില്ല. ആമിറിനൊപ്പമുള്ള ചിത്രങ്ങള്‍ ടിന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ’ഞങ്ങള്‍ പ്രണയത്തിലാണ്. അത് ഏറെ സന്തോഷം പകരുന്നതാണ്’ എന്ന് ടിന ഫേസ്ബുക്കില്‍ കുറിച്ചു.
വ്യത്യസ്ത മതസ്ഥരായതിനാല്‍ ഫേസ്ബുക്കിലും മറ്റും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്. എങ്കിലും ഇരുവരുടെയും മാതാപിതാക്കള്‍ക്കും ഈ പ്രണയത്തോട് പൂര്‍ണസമ്മതമാണ്. ഇപ്പോള്‍ മിസൂറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ് ടിനയും ആമിറും.