ഇടഞ്ഞ ഒറ്റക്കൊമ്പന്റെ അടിയേറ്റ് പാപ്പാന്‍ മരിച്ചു

elephantപൊന്‍കുന്നം: തടിപിടിപ്പിക്കുന്നതിനിടെ ഇടഞ്ഞ ഒറ്റക്കൊമ്പന്റെ അടിയേറ്റ് പാപ്പാന്‍ മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട്ട് മറ്റത്തില്‍ രവിയാണ് (58) മരിച്ചത്. തമ്പലക്കാട് പൊതുകത്ത് പറമ്പില്‍ തടി വലിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന രവിയെ ഏറെ നേരത്തിനു ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാനായത്. നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. തമ്പലക്കാട് തുമ്പമട സ്വദേശി രവിയുടെ ഗോവിന്ദന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഭാര്യ വല്‍സമ്മ, മക്കള്‍. മഞ്ചു, മനുമോള്‍, മരുമക്കള്‍. സജി പുളിക്കല്‍ കുന്നോന്നി, രതീഷ് കൊട്ടും പ്ലാവില്‍ വിളക്കുമാടം. സംസ്കാരം പിന്നീട്.

Related posts