ഫോര്‍മുല വണ്‍ കിരീടം റോസ്ബര്‍ഗിന്

roseberg1അബുദാബി: മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗിനു ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ്. അബുദാബി ഗ്രാന്‍പ്രീയില്‍ രണ്ടാം സ്ഥാനത്തെത്തിക്കൊണ്ട് മെഴ്‌സിഡസിന്റെ റോസ്ബര്‍ഗ് ആദ്യ ഫോര്‍മുല വണ്‍ കിരീടത്തില്‍ മുത്തമിട്ടു. നിലവിലെ ചാമ്പ്യന്‍ മെഴ്‌സിഡസിന്റെ തന്നെ ലൂയി ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ കന്നി എഫ് വണ്‍ കിരീടം സ്വന്തമാക്കിയത്. അബുദാബി ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണായിരുന്നു ഒന്നാം സ്ഥാനത്ത്. െ്രെഡവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റോസ്ബര്‍ഗ് 385 പോയിന്റും രണ്ടാമതുള്ള ഹാമില്‍ട്ടണ്‍ 380 പോയിന്റും നേടി. 256 പോയിന്റുമായി റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോ മൂന്നാം സ്ഥാനത്തെത്തി.

റോസ്ബര്‍ഗും ഹാമില്‍ട്ടണും കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ സീസണില്‍ കാഴ്ചവച്ചത്. ഇതോടെ ഈ വര്‍ഷത്തെ അവസാന ഗ്രാന്‍പ്രീയായ അബുദാബിയിലേക്കായിരുന്നു ഏവരുടെയും കണ്ണുകള്‍. പോഡിയത്തില്‍ എത്തിയാല്‍ റോസ്ബര്‍ഗിനു കിരീടം ഉറപ്പായിരുന്നു. ഹാമില്‍ട്ടണു ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തണമെങ്കില്‍ ഒന്നാം സ്ഥാനത്തെത്തെത്തുകയും സഹതാരം ആദ്യ മൂന്നിലെത്താതെ പോകുകയും ചെയ്യണമായിരുന്നു. അബുദാബിക്കു പുറമെ കഴിഞ്ഞ മൂന്നു ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. സീസണില്‍ ഒമ്പത് തവണയാണ് ജര്‍മനിയുടെ റോസ്ബര്‍ഗ് പോഡിയത്തില്‍ ഒന്നാമനായി കയറിയത്. 1982 നിക്കോ റോസ്ബര്‍ഗിന്റെ പിതാവ് കെകെ റോസ്ബര്‍ഗ് ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു.

Related posts