അടക്ക പറിക്കുന്നതിനിടെ കത്തി കൊളുത്ത് കഴുത്തില്‍ വീണ് മരിച്ചു

hospital_deathപെരിന്തല്‍മണ്ണ: അടക്ക പറിക്കുന്നതിനിടെ കത്തികൊളുത്ത് കഴുത്തില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു. എടയാറ്റൂര്‍ പരേതനായ ചൂരക്കുത്ത് ആലിപ്പു ഹാജിയുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞാന്‍ (55) ആണ് മരിച്ചത്. തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെ കുലയില്‍ കുരുങ്ങിയ കത്തി കൊളുത്ത് തോട്ടിയില്‍ നിന്ന് പൊട്ടി,കഴുത്തില്‍ വീണാണ് അപകടം.

ചെമ്മംതിട്ടയിലെ സ്വന്തം പറമ്പില്‍ ഇന്നലെ 12.30നാണ് സംഭവം. മേലാറ്റുര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: അമ്മാത്തു. ഭാര്യമാര്‍: സുബൈദ, ജമീല. മക്കള്‍: മന്‍സൂര്‍ (അബൂദാബി) സിദ്ദീഖ്, റൈഹാനത്ത്, മരുമകന്‍: ഇബ്രാഹിം എടയാറ്റുര്‍.

Related posts