ചിറ്റാരിക്കാല്‍: തയ്യേനി കൂട്ടക്കുഴിക്കു സമീപത്തുനിന്നും ഇന്നലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 200 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വനാതിര്‍ത്തിയിലെ തോടിനു സമീപത്തായിരുന്നു വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ ആരെയും കണ്ടെത്താനായില്ല.
മലയോരത്ത അതിര്‍ത്തിഗ്രാമങ്ങളില്‍ നാടന്‍ചാരായവും വാറ്റു വില്‍പ്പനയും സജീവമായ പശ്ചാത്തലത്തിലാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്ക് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ജനാര്ദനന്, പി. മഹേഷ്, സാജന് അപ്യാല്‍ എന്നിവര്‍ നേതൃത്വം നല്കി.