ഇല്ല, അമ്മ മരിച്ചിട്ടില്ല..! ചരിഞ്ഞ അമ്മയാനയെ എഴുന്നേല്‍പ്പിക്കാന്‍ കുട്ടിയാനയുടെ ശ്രമം (വീഡിയോ കാണാം)

annaചരിഞ്ഞ അമ്മയാനയെ എഴുന്നേല്‍പ്പിക്കാന്‍ കുട്ടിയാന നടത്തുന്ന വിഫലശ്രമങ്ങള്‍ നൊമ്പരക്കാഴ്ചയായി. ആസാമിലെ സോണിത് പുരിലാണ് സംഭവം. അമ്മ മരിച്ചത് മനസിലാക്കാതെ കുഞ്ഞുതുമ്പിക്കൈകൊണ്ട് തട്ടിയും തലോടിയും ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്.

ഖോരാമാരിയിലെ പതഞ്ജലി ആയുര്‍വേദ പാര്‍ക്കിനു സമീപത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാക്കിയ കുഴിയില്‍ അബദ്ധത്തില്‍ വീണാണ് ആന ചരിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ചാണ് ആനയുടെ ജഡം പുറത്തെടുത്തത്. കുഴിക്കു ചുറ്റും സംരക്ഷണ വേലിനിര്‍മിക്കാതിരുന്നതിന് കരാറുകാരെനെതിരെ വനംവകുപ്പ് കേസെടുത്തു.

Related posts