സാഗ്രെബ്: ഹുവാന്‍ ഡെല്‍ പോട്രോയുടെ മികവില്‍ അര്‍ജന്റീനയ്ക്കു ഡേവിസ് കപ്പ് ടെന്നീസ് കിരീടം. വാശിയേറിയ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ മാരിന് ചിലിച്ചിനെ 6–7(4), 2–6, 7–5, 6–4, 6–3 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഡെല്‍ പോട്രോ ആര്‍ജന്റീനയ്ക്കു അവരുടെ ആദ്യത്തെ ഡേവിസ് കപ്പ് നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ ഫെഡറിക്കോ ഡെല്‍ബോണിസ് നേരിട്ടുള്ള സെറ്റുകള്‍ക്കു ഇവോ കര്ലോവിക്കിനെയും തോല്‍പ്പിച്ചു. 2010 മുതല്‍ പരിക്കുകള്‍ നിരന്തരം വലയ്ക്കുന്ന ഡെല്‍ പോട്രോ രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ജയിച്ചു കയറിയത്. മത്സരത്തിന്റെ അഞ്ചാം സെറ്റില്‍ വിരലിനു പരിക്കേറ്റ ഡെല്‍ പോട്രോ പരിക്കു വകവയ്ക്കാതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്.
അര്‍ജന്റീനയ്ക്കു ഡേവിസ് കപ്പ്
