ഒരിടവേളയ്ക്ക് ശേഷം നടി ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുളള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു ആന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നീനയാണ് ആന്‍ അവസാനമായി അഭിനയിച്ച ചിത്രം. ദുല്‍ഖര്‍ നായകനാകുന്ന സോളോ എന്ന ചിത്രത്തിലൂടെയാണ് ആന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
പ്രശസ്ത മോഡലായ ആര്‍തി വെങ്കിടേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. തമിഴ് നടന്‍ അന്‍സണിന്റെ നായികയായാണ് ആന്‍ ചിത്രത്തിലെത്തുന്നത്. പ്രണയവും പ്രതികാരവും കോര്‍ത്തിണക്കിയ ത്രില്ലര്‍ ചിത്രമാണ് സോളോ എന്നാണ് പറയുന്നത്. മുംബൈ, അതിരപ്പിളളി,ലഡാക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സോളോ അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തും.