ബോളിവുഡ് താരങ്ങളുടെ മക്കളുടെ പുതിയ വിവരങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകമാണ്. ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വിയും ശിഖര്‍ പഹാരിയയു മായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോഴത്തെ ബോളിവുഡിലെ ചര്‍ച്ച. ജാന്‍വിയും ശിഖറും ശ്രീദേവിയോടും കുടുംബത്തോടുമൊപ്പം യാത്രചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീദേവിയും ജാന്‍വിക്കും ഒപ്പം കാറിന്റെ പിന്‍സീറ്റിലാണ് ശിഖര്‍ ഇരുന്നത്. മുന്‍സീറ്റില്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും ഉണ്ടായിരുന്നു.
ജാന്‍വി മാതാപിതാക്കളുടെ മുന്നില്‍ ശിഖറുമായുള്ള ബന്ധത്തെക്കുറിച്ച് അവതരിപ്പിച്ചെന്ന തരത്തിലാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങള്‍. ശിഖാറും ജാന്‍വിയും തമ്മിലുള്ള ചുംബനരംഗങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാന്‍ ജാന്‍വി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നത്.
പ്രണയവും ചുംബനചിത്രങ്ങളും ശ്രീദേവിയെ ചൊടിപ്പിച്ചെന്നും പ്രണയത്തില്‍ നിന്നു മകളെ ശ്രീദേവി വിലക്കിയെന്നും വാര്‍ത്ത വന്നിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ പരസ്പരം കണ്ടാല്‍ മിണ്ടാറില്ലെന്നും പിന്നീടു വാര്‍ത്ത പരന്നു. അതിനു പിന്നാലെയാണ് ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.