തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു. തെളിവെടുപ്പി നായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും. കേസില്‍ ഗൂഡാലോചന നടത്തിയവരും കൃത്യം നടത്തിയവരു മടക്കം ആറുപേരെ ഇനിയും പിടികൂടാ നുണ്ട്. ഇവരില്‍ മൂന്നുപേര്‍ വലയിലായതായി പൊലീസ് പറഞ്ഞു
കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് (32), കൊലപാത കത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), കൊടിഞ്ഞി ചെറുപ്പാറയിലെ കൊടിഞ്ഞി ഡ്രൈവിംഗ് സ്കൂള്‍ ഉടമയും പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുമായ ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭട നുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ റിമാന്‍ഡ് ചെയ്തത്.എല്ലാവരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പ്രതികള്‍ക്കെതിരെ 302 (കൊലപാതകം)120 ബി (ഗൂഡാലോചന)വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.