കൈയില്‍ കറിക്കത്തികളുമായി ആ ആജ്ഞാത സ്ത്രീകള്‍ ഭീകരരെ തടഞ്ഞു, കുട്ടികളെ ബന്ധികളാക്കി കൂട്ടക്കൊലയ്ക്കു ലക്ഷ്യമിട്ട പാക് ഭീകരരുടെ ശ്രമം കാഷ്മീരിലെ ധീരവനിതകള്‍ തടഞ്ഞത് ഇങ്ങനെ

armyഇവരുടെ ധൈര്യത്തിനും മനശക്തിക്കും മുന്നില്‍ ഭീകരര്‍ക്ക് കൈകള്‍ വിറച്ചു. ഇല്ലായിരുന്നെങ്കില്‍ കാഷ്മീരില്‍ മറ്റൊരു കൂട്ടക്കൊലയ്ക്ക് അരങ്ങൊരുങ്ങിയേനെ. ചൊവ്വാഴ്ച്ച ജമ്മുകാഷ്മീരിലെ നഗ്രോഡയില്‍ സൈനിക കേന്ദ്രം ആക്രമിച്ച ഭീകരരെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നതില്‍നിന്ന് തടഞ്ഞത് രണ്ട് സൈനിക ഓഫീസര്‍മാരുടെ ഭാര്യമാരുടെ ഇടപെടല്‍. സൈനികരുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിച്ച ഈ വനിതകളുടെ പേര് സൈന്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ഈ സ്ത്രീകളാണ് താരങ്ങള്‍.

ഭീകരര്‍ എത്തിയത് സൈനിക ഉദ്യോഗസ്ഥര്‍ ജോലിക്കു പോയ സമയത്താണ്. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ തീരെ കുറവും. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി വില പേശുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ അവര്‍ വിജയിച്ചെങ്കിലും രണ്ടു സ്ത്രീകള്‍ ഇവരെ തടഞ്ഞതോടെ പദ്ധതി പാളി. വീട്ടുപകരണങ്ങളുപയോഗിച്ച് ഭീകരരുടെ വഴി തടഞ്ഞതോടെ ഭീകരര്‍ക്ക് ഉള്ളില്‍ക്കടക്കാനാവാതെ പിന്മാറേണ്ടിവന്നതായി ഒരു സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. കറിക്കത്തികളും പാത്രങ്ങളും ഉപയോഗിച്ചായിരുന്നു സ്ത്രീകളുടെ ചെറുത്തുനില്പ്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഭീകരര്‍ക്ക് ഉള്ളില്‍ക്കടക്കാനും കുടുംബാംഗങ്ങളെ ബന്ധികളാക്കി കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാനും സാധിക്കുമായിരുന്നു. ഓഫീസര്‍മാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന രണ്ട് കെട്ടിടങ്ങല്‍ പ്രവേശിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ഏഴു സൈനികര്‍ വീരമ്യത്യു വരിച്ചെങ്കിലും കൂടുതല്‍ നാശനഷ്മുണ്ടാക്കാതിരുന്നതിനു പിന്നില്‍ ആ ധീരവനിതകളുടെ ശ്രമമായിരുന്നു.

ഈ വര്‍ഷം ആദ്യം പത്താന്‍കോട് വ്യോമസേനാ താവളത്തിലും സെപ്റ്റംബറില്‍ ഉറിയിലെ സൈനികക്യാമ്പിലും ഭീകരര്‍ നടത്തിയ ആക്രമണത്തിനു സമാനമാണു നഗ്രോതയിലെ ആക്രമണവും. ആദ്യ രണ്ട് ആക്രമണങ്ങളിലും പാക് സൈന്യത്തിനു പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നയതന്ത്രതലത്തിലും രൂക്ഷമായ വാഗ്വാദങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിയത്. അതിര്‍ത്തിയിലും ഇതേത്തുടര്‍ന്നു സംഘര്‍ഷം കനത്തിരുന്നു. ഇതിനു തുടര്‍ച്ചയായി ആഴ്ചകളായി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമവും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും പതിന്മടങ്ങ് കൂടുതലാണ്.

Related posts