നടന് കലാഭവന്‍ മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിലൊരാളായ കൊച്ചി സ്വദേശി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍നിന്നു മുങ്ങുകയും ചെയ്തു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ളയാളാണ് ഇപ്പോള്‍ ആത്മഹത്യക്കു ശ്രമിച്ചത്. മണിയുടെ ശരീരത്തില്‍ വിഷമെത്തിയത് പുലര്‍ച്ചെയാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയതും അതേസമയത്താണ്. ഇതോടെ മണിയുടെ മരണം കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്.
കഴിഞ്ഞദിവസം പുലര്‍ച്ചെ സുഹൃത്തുക്കളാണ് മണിയുടെ സുഹൃത്തിനെ ആശുപത്രിയിലാക്കിയത്. എന്നാല്‍ സംഭവം പുറത്തായതോടെ ബന്ധുക്കള്‍ ഇയാളെ ഡിസ്ചാര്‍ജാക്കി കടത്തിക്കൊണ്ടുപോയി. മണിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പണ്ട് മണിയും വനപാലകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഉണ്ടായ അവസരത്തില്‍ ഇയാളും മറ്റൊരു സ്ത്രീയും മണിക്കൊപ്പമുണ്ടായിരുന്നു. പലപ്പോഴും പോലീസ് കേസുകളില്‍ പെട്ടിരുന്നപ്പോള് മണിയാണ് ഈ യുവാവിന്റെ രക്ഷയ്ക്കെത്തിയിരുന്നത്. വന്‍കിടക്കാരുടെ പ്രശ്നങ്ങള്‍ ഒത്തുതീര്ക്കാനെത്തുന്ന ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ ആത്മഹത്യ ശ്രമത്തോടെ മണിയുടെ മരണം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.