നൃൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് വസ്ത്രം രൂപകല്പന ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് അമേരിക്കയിലെ പ്രശസ്ത ഡിസൈനര്‍ ടോം ഫോര്‍ഡ്. മെലാനിയ അമേരിക്കയുടെ പ്രഥമ വനിതയായാല്‍ പോലും അവര്‍ക്കു വേണ്ടി താന്‍ ജോലി ചെയ്യില്ലെന്ന് ടോം പറഞ്ഞു. ഇതിനു മുന്‍പും അവര്‍ക്ക് വസ്ത്രങ്ങള്‍ ചെയ്യാന്‍ ടോം വിസമ്മതിച്ചിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വളരെ വില കൂടിയതാണെന്നും മെലാനിയയേ പോലെ ഒരാള്‍ക്ക് അത് നല്കാന് കഴിയില്ലെന്നും ടോം പറഞ്ഞു.
2011 ല്‍ അന്നത്തെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമയ്ക്ക് ബ്രിട്ടീഷ് രാജ കുടുംബത്തോടൊപ്പമുള്ള വിരുന്നില്‍ ധരിക്കാന്‍ വസ്ത്രം ഡിസൈന്‍ ചെയത്തുകൊടുത്തത്ടോം ആയിരുന്നു.എന്നാല്‍ അമേരിക്കന്‍ പ്രധമ വനിത സാധാരണ ജനങ്ങളോട് അടുത്തു നില്ക്കുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യണമെന്നും താന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ അത്തരത്തിലുള്ളവയല്ലെന്നുമാണ് ടോമിന്റെ ഇപ്പോഴത്തെ നിലപാട്. തെരഞ്ഞെടുപ്പില്‍ ഹിലരിയെ പരസ്യമായി പിന്തുണച്ച ടോം ഫോര്‍ഡ് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെിന്റെ ജാള്യം മറിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ട്രംപ് പക്ഷക്കാര്‍ പറയുന്നു. ഡോണള്‍ട് ട്രംപിന്റെ മൂന്നാമത്തെ ഭാര്യയായ മെലാനിയ ട്രംപ് പ്രശസ്ത മോഡലാണ്.