അച്ഛനെ ധിക്കരിച്ചു; പണിയും കിട്ടി! പ്രേമിച്ചവനെ കെട്ടാന്‍ അച്ഛനെ ധിക്കരിച്ചു, ഒടുവില്‍ എല്ലാം ഇട്ടെറിഞ്ഞ് രണ്ടാംവിവാഹം; ചിരഞ്ജീവിയുടെ മകളുടെ ജീവിതം സിനിമക്കഥയെ വെല്ലുന്നത്‌

ch 2എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ശ്രീജയുടെ ആ പ്രഖ്യാപനം. അച്ഛനും കുടുംബക്കാരും തന്നെ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്നും കാമുകന്റൊപ്പം പോകാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു അവരുടെ വാക്കുകള്‍. ശ്രീജയെന്ന മകളെ അറിയില്ലെങ്കിലും ചിരഞ്ജീവിയെന്ന അച്ഛനെ എല്ലാവരും അറിയും. അന്ന് വിപ്ലവമുണ്ടാക്കി തെലുങ്ക് സിനിമയെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച ശ്രീജയുടെ ജീവിതത്തില്‍ പക്ഷേ സംഭവിച്ചതെല്ലാം ദുരന്തങ്ങളായിരുന്നു.

2007ലായിരുന്നു അത്. ചിരഞ്ജീവിയുടെ മകള്‍ എന്നതിനപ്പുറം രാജ്യം അറിയുന്ന വളര്‍ന്നുവരുന്ന ടെന്നീസ് താരമായിരുന്നു ശ്രീജ. മുട്ടോളമെത്തുന്ന ഷോര്‍ട്‌സില്‍ കളിക്കളത്തിലെത്തുന്ന സുന്ദരി എന്നതിലുപരി അവളുടെ കളി മനോഹരമായിരുന്നു. എന്നും ചിരഞ്ജീവിയായിരുന്നു ശ്രീജയെ ടെന്നീസ് കോര്‍ട്ടില്‍ എത്തിച്ചിരുന്നത്. ഇതിനിടെ നായകനെപ്പോലെ (പിന്നീട് വില്ലന്‍) സിരിഷ് എത്തി. സമ്പത്തുകൊണ്ടോ ബന്ധുബലത്താലോ ചിരഞ്ജീവിയുടെ അടുത്തെങ്ങും സിരിഷ് എത്തില്ലായിരുന്നു. പക്ഷേ പ്രണയം തലയ്ക്കുപിടിച്ചതോടെ ശ്രീജ സിരിഷിനൊപ്പം പോകാന്‍ തയാറെടുത്തു. ഇതിനിടെ പിതാവും കുടുംബക്കാരും തന്നെ വീട്ടുതടങ്കലിലാക്കിയെന്ന പരാതിയുമായി ശ്രീജ മാധ്യമങ്ങളെ കണ്ടു. ഒടുവില്‍ വിവാദങ്ങള്‍ക്കിടെ അവര്‍ സിരിഷീന്റെ ജീവിതസഖിയായി.

പ്രണയത്തില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യപാദം സന്തോഷകരമായിരുന്നു. ഒരു കുഞ്ഞ് ജനിച്ചതോടെ പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ശ്രീജ കോടതിയെ സമീപിച്ചു. ചിരഞ്ജീവിയും കുടുംബവും പക്ഷേ ശ്രീജയെ സഹായിക്കാനെത്തിയില്ല. ഇതിനിടെ സിരിഷുമായി ശ്രീജ പൂര്‍ണമായി പിരിഞ്ഞു. പിന്നീട് അച്ഛനില്‍ അഭയം തേടിയ അവര്‍ പവന്‍ കല്യാണ്‍ എന്ന വ്യവസായിയെ വിവാഹം കഴിച്ചു. ചിരഞ്ജീവിയുടെ പൂര്‍ണ ആശീര്‍വാദത്തിലായിരുന്നു രണ്ടാംവിവാഹം. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തെലുങ്ക് സിനിമ കൊണ്ടാടിയ താരപുത്രിയുടെ രണ്ടാംവിവാഹം നടന്നത്.

Related posts