എസ്കിമോകള്‍ താമസിക്കുന്ന മഞ്ഞു വീടായ ഇഗ്ലുവിനെപ്പറ്റി കേട്ടിട്ടുണ്ടാകും. ഇഗ്ലുവിന്റെ മാതൃകയില്‍ തണുപ്പുള്ള പ്രദേശങ്ങളിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐസ് കട്ടകള്‍കൊണ്ട് സഞ്ചാരികള്‍ ക്കായി ഹോട്ടലുകളോട് ചേര്‍ന്ന് ചെറിയ വീടുകള്‍ നിര്‍മിക്കാറുണ്ട്.
ഇവയൊക്കെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നശിച്ചു പോവുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ലോകത്തിലെ ആദ്യ സ്ഥിര ഐസ് ഹോട്ടല്‍ സ്വീഡനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐസ് ഹോട്ടല്‍ 365 എന്നാണ് ഹോട്ടലിന്റെ പേര്. അടിമുടി ഐസിനാല്‍ നിര്‍മിതമായ ഈ ഹോട്ടല്‍ വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കും. ഒന്‍പത് രാജ്യങ്ങളിലെ 40 എഞ്ചിനിയറുമാര് ചേര്‍ന്നാണ് ഈ ഹോട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഹോട്ടലി ന്റെ ചുവരുകളും മേല്‍ക്കൂരകളുമെല്ലാം ഐസില്‍ കൊത്തി യെടുത്ത വിവിധ കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കു ന്നു. ഹോട്ടലിലെ മേശയും കസേരയും കട്ടിലും മുതല്‍ സ്റ്റെയര്‍കേസ് വരെ ഐസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്ന ത്. -5 ഡിഗ്രിയാണ് ഹോട്ടലിനകത്തെ താപനില. എപ്പോഴും ഇതേ താപനില നിലനിര്‍ത്തുന്നതു കൊണ്ട് ഹോട്ടല്‍ ഉരുകി വീഴിമെന്ന ഭയമൊന്നും വേണ്ട.സാധാരണ കെട്ടിടങ്ങളൊക്കെ നിര്‍മ്മിക്കാന്‍ സിമന്റും കമ്പിയുമൊക്കെ ഉപയോഗിക്കുമ്പോള്‍ 30,000 ലിറ്റര്‍ വെള്ളമാണ് ഈ ഐസ് ഹോട്ടല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.