നെടുങ്കണ്ടം: വൈദ്യുതി മന്ത്രിക്കിരിക്കട്ടെ തീ പാറുന്നൊരു ഇടി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓട്ടിസം പരിശീല ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എം.എം. മണിയെയാണ് ഒരു മിടുക്കന് ഇടികൊടുത്തു വരവേറ്റത്.
ഓട്ടിസം ബാധിതരായ കുട്ടികളുടെ സ്നേഹവിവരം തിരക്കി മന്ത്രി അവര്‍ക്കൊപ്പം സമയം ചെലവഴിച്ചശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. മറ്റു കുട്ടികളോടും തന്നോടും മന്ത്രി കുശലം ചോദിച്ചസമയത്ത് അത് ശ്രദ്ധിക്കാതിരുന്ന കുട്ടി മന്ത്രി എണീറ്റ ഉടനെ അദേഹത്തിനു കൈ കൊടുക്കയും പിന്നീട് വയറ് ലക്ഷ്യമാക്കി ഇടിക്കുകയുമായിരുന്നു. വികൃതിയായ ഈ മിടുക്കന് സ്നേഹം പ്രകടിപ്പിക്കുന്നത് ഇടി കൊടുത്തുകൊണ്ടാണ്. നിനച്ചിരിക്കാത്ത സമയത്ത് മര്‍ദനം ഏറ്റെങ്കിലും കുട്ടിയെ സ്നേഹപൂര്‍വം ലാളിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.