ലോകത്തു കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് കേടുപാടുകള്‍ ഏറ്റവും കുറഞ്ഞ മമ്മി കണ്ടത്തി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ചഗ്ഷായില് നിന്നാണ് 2000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടത്തിയത്. ഹാന്‍ വംശത്തിലെ ലി കാഗ് രാജാവിന്റെ പത്നി ദായി രാജ്ഞിയുടേതാണ് മമ്മി.
ചര്‍മത്തിന് കാര്യമായ കേടുപാടൊന്നും സംഭവിച്ചിട്ടില്ലാത്ത മൃതശരീരത്തില്‍ തലമുടിയും കണ്പുരികങ്ങളുമുണ്ട്. ആന്തരികാവയവങ്ങള്‍ക്കും കാര്യമായ കേടുപാടുകളില്ല. ഹൃദ്രോഗം മൂലമാണ് രാജ്ഞി മരിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2000 മുന്‍പ് വര്‍ഷം മരിച്ച രാജ്ഞി അവസാനമായി കഴിച്ചത് മത്തങ്ങയാണെന്ന് പോലും ശാസ്ത്രജ്ഞര്‍ കണ്ടത്തിയിട്ടുണ്ട്.