ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ കല്യാണത്തിനു കോഹ്‌ലിയും അനുഷ്കയും എത്തിയതു കാഴ്ചക്കാരെ കൗതുകത്തിലാഴ്ത്തി. ക്രിക്കറ്റിലെ തലമുതിര്‍ന്ന ഇതിഹാസ ങ്ങളെല്ലാം തന്നെ കല്യാണത്തില്‍ പങ്കെടുത്തിരുന്നു. യുവരാജിന്റെയും ഹേസീല്‍ കീച്ചിന്റെയും വിവാഹം ഗുരുദ്വാറില്‍ വെച്ചായിരുന്നു. ഇതിനു ശേഷം ഗോവയില്‍വെച്ചു ഹിന്ദുമത ആചാരപ്രകാരം മറ്റൊരു ചടങ്ങുകൂടി നടന്നിരുന്നു. ഇതിലേക്കാണു കോഹ്‌ലിയുടെയും അനുഷ്കയുടെയും കടന്നുവരവ്. കോഹ്‌ലി വരുമെങ്കിലും അനുഷ്കയെ കൂടെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതിനെ മറികടന്നായിരുന്നു ഈ പ്രണയ ജോടികളുടെ കടന്നുവരവ്.
എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണു ഇരുവരും വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം എല്ലാവരും അറിയുന്നത്. യുവരാജ് കോഹ്‌ലിയുടെയും അനുഷ്കയുടെയും അടുത്ത സുഹൃത്താണ്. ഡിസംബര്‍ ഏഴിന് നടക്കുന്ന വിവാഹ പാര്‍ട്ടിയിലേക്കും ഈ പ്രണയ ജോടികള്‍ക്കു ക്ഷണമുണ്ട്. എയര്‍പോര്‍ട്ടിലെത്തിയ ജോടികള്‍ അനുഷ്കയുടെ വിജയകരമായി പ്രദര്‍ശനം തുടരുന്ന എയ് ദില്‍ ഹി മുഷ്കില്‍ എന്ന ചിത്രം കാണുകയും ചെയ്തു.