ദിലീപുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് വാര്‍ത്തതാരമായി മാറിയ നടി മഞ്ജുവാര്യരെ ചുറ്റിപ്പറ്റി വീണ്ടും അഭ്യൂഹം. ഒരു സിനിമപ്രസിദ്ധീകരണത്തില് വന്ന വാര്‍ത്തയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും സസ്പെന്സിലെത്തിച്ചിരിക്കുന്നത്. മഞ്ജു 2017ല്‍ വിവാഹിതയാകുമെന്നും വരന് സിനിമരംഗത്തുനിന്നുമാകുമെന്നാണ് വാര്‍ത്തകള്‍. കവര്‍സ്റ്റോറി ആയിട്ടാണ് വാരിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതോടെ ആരാധകര്‍ മഞ്ജുവിന്റെ പേജില്‍ ചോദ്യങ്ങളുമായി സജീവമായിരിക്കുകയാണ്.
വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണു പറയുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് വാരിക ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വാര്‍ത്തയില്‍ പ്രതിപാദിക്കുന്നില്ല. നൃത്ത രംഗത്തൂടെ മഞ്ജു വാര്യര്‍ തിരിച്ചെത്തിയപ്പോഴാണ് വിവാഹ മോചനം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തി.
റോഷന് ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലാണ് രണ്ടാംവരവില്‍ മഞ്ജു അഭിനയിച്ചത്. ഈ ചിത്രം സൂപ്പര്‍ഹിറ്റാകുകയും ചെയ്തതോടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന പേരും താരത്തിന് വീണുകിട്ടി. എന്നാല്‍ പിന്നീട് ഇറങ്ങിയ ചിത്രങ്ങള്‍ കാര്യമായ വിജയം നേടിയതുമില്ല. എന്നാല്‍ വിവാഹിതയാകുമെന്ന കാര്യം മഞ്ജു സ്ഥിരീകരിച്ചിട്ടില്ല.