ചങ്ങനാശേരി: ലോവേസ്റ്റ് പാന്റും ബനിയനുമണിഞ്ഞ് തിയേറ്ററില്‍ സിനിമയ്ക്കെത്തിയ യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പെരുന്നയിലെ തിയേറ്ററില്‍ ഫസ്റ്റ് ഷോ കാണാനെത്തിയ യുവാവിനെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. പക്ഷെ ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ആ “നഗ്ന’ സത്യം പോലീസ് മനസിലാക്കിയത്. പോലീസ് സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് പോലീസിന് മനസിലായത്.
തുടര്‍ന്ന് ഈ “അസുഖത്തെക്കുറിച്ച്’ യുവാവിന്റെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചു. വീട്ടില്‍നിന്നു സഹോദരന് എത്തിയപ്പോള്‍ യുവാവ് അടിവസ്ത്രം ധരിച്ചിരുന്നില്ലെന്ന് പോലീസ് സഹോദരനെ അറിയിച്ചു. തുടര്‍ന്ന് ചങ്ങനാശേരിയിലെ ജൗളിക്കടയില്‍നിന്ന് അടിവസ്ത്രം വാങ്ങി ധരിപ്പിച്ചശേഷമാണ് യുവാവിനെ സഹോദരനൊപ്പം പറഞ്ഞയച്ചത്. മാന്യമായ വസ്ത്രം ധരിക്കാത്തതിന് പതിനെട്ട് കാരനു പോലീസ് താക്കീതും നല്‍കിയാണ് വിട്ടയയ്ച്ചത്.