നോട്ട് റദ്ദാക്കലിലെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ വാര്‍ത്ത. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് എല്ലാവരും മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആളുകള്‍ ഇത്രത്തോളം പുരോഗതി ഇക്കാര്യത്തില്‍ കൈവരിക്കുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല.
തമിഴ്നാട്ടിലെ മധുരയിലാണ് പൊതു ശൗചാലയം ഉപയോഗിച്ചതിനുശേഷം അഞ്ച് രൂപയുടെ ചെക്ക് കൊടുത്തത്. ഒരു ഫേസ്ബുക്ക് ഉപയോക്താവാണ് തന്റെ പേജിലൂടെ ചെക്കിന്റെ ചിത്രം പുറത്തുവിട്ടത്. ചെക്കിന്റെ സാധുത വ്യക്തമായിട്ടില്ല. നവംബര്‍ എട്ടാം തീയതി പ്രധാനമന്ത്രിയുടെ നോട്ട് റദ്ദാക്കല്‍ നടപടി ഉണ്ടായതിന് ശേഷം ഇതെക്കുറിച്ച് നിരവധി തമാശകളും ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴും അതിന് ഒരും കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ ചെക്ക്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ അതോ ആരെങ്കിലും തമാശയ്ക്ക് വേണ്ടി ചെയ്തതാണോ എന്നും വ്യക്തമല്ല. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ചെക്കിന് ലഭിച്ചിരിക്കുന്നത്.