സ്വന്തം താത്പര്യങ്ങളെ പിന്‍ചെന്നാല്‍ മാത്രമെ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാന്‍ സാധിക്കുകയുള്ളു എന്ന് പറയാറുണ്ട്. വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബം തുടങ്ങിയവയെല്ലാം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ സ്വന്തം താത്പര്യങ്ങളെ മറക്കുകയും അടക്കിവയ്ക്കുകയുമാണ് ഭൂരിഭാഗം ആളുകളും ചെയ്യുക. എന്നാല്‍ അഹമ്മദാബാദ് സ്വദേശിയായ മോനിക യാദവ് എന്ന പെണ്‍കുട്ടി ചെയ്തത് മറിച്ചാണ്. കുട്ടിക്കാലം മുതല്‍ മോനിക മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമാണ് ഒരു ഡ്രൈവറാകുക എന്നത്. അതവള് സാധിച്ചെടുത്തു. അതോടെ ഗുജറാത്തിലെ ആദ്യ വനിതാ ഡ്രൈവര്‍ എന്ന പദവിയും അവള്‍ക്ക് ലഭിച്ചു.
അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്വയോണ്മെന്റവല് പ്ലാനിംഗ് ആന്റ് ടെക്നോളജിയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ഡിഗ്രി എടുത്ത മോനിക മറ്റ് ജോലികളൊന്നും കിട്ടാത്തതിന്റെ നിരാശയിലല്ല ഈ ജോലി ഏറ്റെടുത്തത്. ചെറുപ്പം മുതല്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ഇവള് തന്റെ ഹൃദയാഭിലാഷം നിറവേറ്റുക മാത്രമാണ് ചെയ്തത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ ടൈംടേബിള്‍ വച്ച് ജോലി ചെയ്യുന്നതിനോട് മോനികയ്ക്ക് താത്പര്യമില്ല. ഇത്തരം ഒരു ജോലി തെരഞ്ഞെടുക്കാന്‍ അതും ഒരു കാരണമാണ്. അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റിയില്‍ പിജി വിദ്യാര്‍ഥിനിയും കൂടിയാണ് മോനിക.
രാവിലെ അഞ്ച് മുതല്‍ എട്ടര വരെ ഡ്രൈവിംഗ്. പിന്നീട് വൈകിട്ട് അഞ്ച് വരെ കോളജില്‍. വീണ്ടും ആറ് മുതല്‍ രാത്രി പത്ത് വരെ ഡ്രൈവിംഗ്. ഇതാണ് മോനികയുടെ ദിനചര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോനിക തന്റെ ഈ തീരുമാനത്തെക്കുറിച്ച് എല്ലാവരെയും അറിയിച്ചത്. ഈ ജീവിതം താന്‍ ശരിക്കും ആസ്വദിക്കുന്നു എന്നാണ് മോനിക പറയുന്നത്. മോനികയുടെ ഈ വേറിട്ട തീരുമാനത്തെക്കുറിച്ചറിഞ്ഞ എല്ലാവരും അവളെ അഭിനന്ദനം കൊ ് മൂടുകയാണ്. ഒരു ജോലിയെയും കുറച്ച് കാണേ തില്ലെന്നും സ്വന്തം താത്പര്യത്തിനനുസരിച്ചുള്ള ജോലികള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം എന്നും മോനിക പറയുന്നു.