കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ച് യണിറ്റിന്; ദുരൂഹത കണ്ടെത്താന്‍ മാറിമാറിവന്ന അന്വേഷണ സംഘത്തിന് കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു

TOP-KONNIപത്തനംതിട്ട: കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളുടെ തിരോധാനവും മരണവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം എസ്പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ചിന്റെ ആലപ്പുഴ യൂണിറ്റിനാണ് അന്വേഷണച്ചുമതല. സംഭവം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ദുരൂഹത വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസിന് കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കോന്നി തെങ്ങുംകാവ് പുത്തന്‍ പറമ്പില്‍ രവികുമാറിന്റെ മകള്‍ എസ്. രാജി, ഐരവണ്‍ തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ.സുരേഷ്, മുരിങ്ങമംഗലം തിരുമല രാമചന്ദ്രന്‍നായരുടെ മകള്‍ ആതിര എസ്. നായര്‍ എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളും കൂട്ടുകാരുമായിരുന്നു മൂവരും. ഏറെ വിവാദങ്ങളുയര്‍ത്തിയ സംഭവത്തിന്റെ പിന്നിലെ ദൂരൂഹത കണ്ടെത്താന്‍ മാറിമാറിവന്ന അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

കുട്ടികള്‍ ലൈംഗിക അതിക്ര മത്തിന് ഇരയായിട്ടില്ലെന്നും സംഭവത്തിന് പുറത്തുനിന്നുള്ള ആരുടെയും ഇടപെടല്‍ ഇല്ലെന്നുമാണ് അന്വേഷണം നടത്തിയ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൊബൈല്‍ഫോണും കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലെറ്റ് കംപ്യൂട്ടറും പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഇതില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പുറത്തുപറയാന്‍ പോലീസ് തയാറായില്ല. മൂവരെയും 2015 ജുലൈ ഒമ്പതിനാണ് കാണാതാ യത്. സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ  പിന്നീട് ഇവരെ മരിച്ച നിലയില്‍ കണ്ടെ ത്തുകയായിരുന്നു.

ജൂലൈ 13 ന് ഒറ്റപ്പാലത്ത് റെയില്‍വേ പാളത്തില്‍ രാജിയുടെയും ആതിരയുടെയും മൃതദേഹവും പരിക്കേറ്റ നില യില്‍ ആര്യയെയും കണ്ടെത്തുക യായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ 20 നാണ് ആര്യ മരിച്ചത്.കുട്ടികളെ കാണാതായി മണിക്കൂറുകള്‍ക്കകം ബന്ധു ക്കളും സകൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
കുട്ടികള്‍ വീടുവിട്ട ശേഷം തുടര്‍ച്ചയായി ട്രെയിനില്‍ യാത്ര ചെയ്തതായും രണ്ടുതവണ ബാംഗളൂരുല്‍ എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആര്യയുടെ കൈവശമുണ്ടാ യിരുന്ന ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ ബാംഗളൂരുവില്‍ വില്‍ക്കുകയും ഇത് പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. പോലീസിന്റെ പല സംഘങ്ങളും അന്വേഷിച്ചെങ്കിലും സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജിയുടെയും ആതിരയുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Related posts