സുഷമ സ്വരാജ് ഇടപെട്ടു, 500 കിലോ തൂക്കമുള്ള യുവതിക്ക് ഇനി ഇന്ത്യയില്‍ ചികിത്സിക്കാം

3.bildകെയ്‌റോ സ്വദേശിനിയായ ഇമാന്‍ അഹമ്മദിനാണ് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന്  ഇന്ത്യയിലേക്ക് വിസ ലഭിച്ചത്. 36 കാരിയായ ഇമാന്‍ അമിത വണ്ണത്തിനുള്ള ചികിത്സയ്ക്കായാണ് ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ ഇമാന് വിസ ലഭിച്ചില്ല.

ഇമാന്റെ അവസ്ഥ മോശമാകുന്നത് ശ്രദ്ധയില്‍പ്പെട്ട ഇമാനെ ചികിത്സിക്കാമെന്നേറ്റ ബാരിയറ്റ് സര്‍ജന്‍ ഡോ. മുഫിലഖ്ഡാവാലയാണ് ഈ വിവരം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം കേന്ദ്രമന്ത്രിയെ ഈ വിവരം അറിയിച്ചത്. ഡോക്ടറുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇമാലെ സഹായിക്കാമെന്ന് സുഷമ തിരിച്ച് ട്വീറ്റ് ചെയ്തു. അതിന് ശേഷം കെയ്‌റോയിലുള്ള എംബസി ഇമാന് മെഡിക്കല്‍ വിസ നല്‍കിയെന്ന് ഡോ.മുഫിലഖ്ഡാവാല ട്വീറ്റ് ചെയ്തു.

അമിത വണ്ണം മൂലം ഇമാന് പഠനം പോലും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാരമേറിയ വ്യക്തിയായാണ് ഇമാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. 500 കിലോഗ്രാമാണ് ഇമാന്റെ തൂക്കം. അമിതവണ്ണം കാരണം കഴിഞ്ഞ 25 വര്‍ഷമായി പുറത്തിറങ്ങാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് ഇമാന്‍. തനിയെ എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇമാന്‍. ജനിച്ചപ്പോള്‍ മുതല്‍ അമിതവണ്ണം ഇമാനെ വിടാതെ പിന്‍തുടരുകയാണ്. പ്രത്യക രീതിയില്‍ വെള്ളം ശരീരത്തില്‍ അടിയുന്ന അസുഖമാണ് ഇമാനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ത്യയിലെത്തി അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സ നടത്തി പുതിയ ജീവിതത്തിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് ഇമാന്‍.

Related posts